എസ്.എഫ്.ഐ പേരാമ്പ്ര ഏരിയാ സമ്മേളനത്തിന് തുടക്കമായി; മുളിയങ്ങലില്‍ പതാക ഉയര്‍ത്തി


പേരാമ്പ്ര: എസ്.എഫ്.ഐ. പേരാമ്പ്ര ഏരിയാ സമ്മേളനത്തിന് തുടക്കം കുറിച്ച് മുളിയങ്ങലില്‍ പതാക ഉയര്‍ന്നു. കൊടിമര ജാഥ അകാലത്തില്‍ മരണപെട്ട എസ്.എഫ്.ഐ. പാലേരി ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് അശ്വന്തിന്റെ യൂണിറ്റില്‍ നിന്നും എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് ആര്‍ സിദ്ധാര്‍ത്ഥ് ഉദ്ഘാടനം ചെയ്തു. ജാഥ ലീഡര്‍ അസിന്‍ ബാനു എസ്.എഫ്.ഐ. ജില്ലാ കമ്മറ്റി മെമ്പര്‍ മാനേജര്‍, അമല്‍ കെ.കെ. എസ്.എഫ്.ഐ. ഏരിയാ ജോയിന്റ് സെക്രട്ടറി.

പതാക ജാഥ അകാലത്തില്‍ മരണപ്പെട്ട എസ്.എഫ്.ഐ മുയിപ്പോത്ത് ടൗണ്‍ യൂണിറ്റ് സെക്രട്ടറി സി അതുല്‍ പയോളിയുടെ യൂണിറ്റില്‍ നിന്നും എസ്.എഫ്.ഐ. മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി അതുല്‍ദാസ് ഉദ്ഘാടനം ചെയ്തു. ഇരു ജാഥകളും പേരാമ്പ്ര ടൗണില്‍ സംഗമിച്ച് മുളിയങ്ങലില്‍ സ്വാഗത സഘം ജാഥയെ സ്വീകരിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ വി.എം മനോജ് പാതകയും സ്വാഗതസംഘം ട്രഷറര്‍ എ.എം മോഹനന്‍ കൊടിമരവും ഏറ്റുവാങ്ങി. പൊതുസമ്മേളന നഗരിയായ അനീഷ് ഖാന്‍ നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ വി.എം മനോജ് പതാക ഉയര്‍ത്തി. എസ്.എഫ്.ഐ നൊച്ചാട് നോര്‍ത്ത് ലോക്കല്‍ പ്രസിഡന്റ് റീഥിക റിയ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ. നൊച്ചാട് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ഷാരോണ്‍ പി.എം സ്വാഗതം പറഞ്ഞു.