പേരാമ്പ്രയിലെ എസ്.എഫ്.ഐയെ ഇനി ഇവർ നയിക്കും; ഏരിയാ സമ്മേളനത്തിന് സമാപനം


പേരാമ്പ്ര: എസ്.എഫ്.ഐ. പേരാമ്പ്ര ഏരിയ സമ്മേളനം സമാപിച്ചു. മാർച്ച്‌ 2,3,4 തിയ്യതികളിലായി മുളിയങ്ങൽ ധീരജ്, അനീഷ്ഖാൻ നഗറിൽ ചേർന്ന സമ്മേളനം എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ്‌ അമൽജിത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സ്വാഗത സംഘം കൺവീനർ എം.എം.ജിജേഷ് സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി അസിൻ ബാനു നന്ദിയും രേഖപ്പെടുത്തി.

പേരാമ്പ്രയിലെ എസ്.എഫ്.ഐ.യുടെ പുതിയ സാരഥികളെ സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റായി അമൽ കെ.കെ സ്ഥാനമേറ്റു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അനൂജ, അഭിജാത് എന്നിവരെയും സെക്രട്ടറി സ്ഥാനത്തേക്ക് അമൽജിത്തിനെയും ജോ. സെക്രട്ടറിമാരായി അസിൻ ബാനു, അശ്വിൻ ബാബു എന്നിവരെയും തിരഞ്ഞെടുത്തു.