പഠിക്കാം രാഷ്ട്രപുരോഗതിയില്‍ മുസ്‌ലിം ലീഗ് വഹിച്ച പങ്കിനെക്കുറിച്ച്; യൂത്ത് ലീഗ് ആവിഷ്‌കരിച്ച സീതി സാഹിബ് അക്കാദമിക്ക് ചങ്ങരോത്ത് പഞ്ചായത്തില്‍ തുടക്കമായി


പേരാമ്പ്ര: രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയില്‍ മുസ്ലിം ലീഗ് വഹിച്ച പങ്കിനെ കുറിച്ചും ആനുകാലിക രാഷ്ട്രീയത്തെ കുറിച്ചും പുതിയ തലമുറക്ക് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച സീതി സാഹിബ് അക്കാദമിക്ക് ചങ്ങരോത്ത് പഞ്ചായത്തില്‍ തുടക്കമായി.

രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രവര്‍ത്തകര്‍ പഠിതാക്കളായി എത്തി. ആറു മാസം നീണ്ടു നില്‍ക്കുന്ന പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംസ്ഥാന കമ്മിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന രീതിയില്‍ ആണ് പാഠ്യ പദ്ധതി ക്രമീകരിക്കുന്നത്.

അക്കാദമിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ പാലേരി നിര്‍വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദു റഷീദ് കരിങ്കണ്ണിയില്‍ അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം സെക്രട്ടറി സി.കെ.ജറീഷ് മാസ്റ്റര്‍ പഠന ക്ലാസിന് നേതൃത്വം നല്‍കി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമ്മല്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.മുബശ്ശിറ, കെ.കെ.സി.സമീര്‍, സി.പി.നസീര്‍, ഖാലിദ് സി.എം, മിഖ്ദാദ് പുറവൂര്‍, പി.സി.സുബൈര്‍, ഫൈസല്‍ കടിയങ്ങാട്, ഡോ:എം.ഷംനാദ്, സി.കെ.മുസ്തറഫ് എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് തൊണ്ടിയില്‍ സ്വാഗതവും ട്രഷറര്‍ ദില്‍ഷാദ് യു.പി നന്ദിയും പറഞ്ഞു.