ഉന്നത വിജയികള്‍ക്ക് ആദരം; വാളൂരില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് അനുമോദനമേകി


വാളൂര്‍: വാളൂര്‍ വി.പി.കെ അടിയോടി വായനശാല ആന്റ് ഗ്രന്ഥലയത്തിന്റെ നേതൃത്വത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു എന്‍എന്‍എംഎസ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

ചടങ്ങ് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. ടി.കെ സുനില്‍കുമാര്‍ അധ്യക്ഷ വഹിച്ചു. മെമ്പര്‍മാരായ ലിമ പാലയാട്ട്, ടി.വി ഷിനി, ജില്ല എക്‌സിക്യൂട്ടീവ് അംഗം ജി.കെ വത്സല, അനിത, എം.ടി സത്യന്‍, ഇ.കെ അരവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

എം റെജി സ്വാഗതവും സി.എം പ്രസീദ്കുമാര്‍ നന്ദിയും പറഞ്ഞു.