കല, ശാസ്ത്ര, കായിക മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ച് സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ ചെമ്പനോട


 

പേരാമ്പ്ര: കല, ശാസ്ത്ര, കായിക മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ച് സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ ചെമ്പനോട. കോഴിക്കോട് ജില്ലയ്ക്കു വേണ്ടി സംസ്ഥാന ശാസ്ത്രമേളയില്‍ എക്‌സ്പിരിമെന്റ് റിസേര്‍ച്ചിന് എ ഗ്രേഡ്, സംസ്ഥാന കലാമേളയില്‍ വഞ്ചിപ്പാട്ടിന് എ ഗേഡ് എന്നിവ കരസ്ഥമാക്കിയവരെയും, സംസ്ഥാന ഹാന്‍ഡ് ബോളില്‍ പങ്കെടുത്ത കുട്ടികളെയുമാണ് അനുമോദിക്കുകയും സ്‌നേഹോപഹാരം നല്‍കുകയും ചെയ്തത്.

അനുമോദന സമ്മേളനത്തിനു ശേഷം ചെമ്പനോട ടൗണിലേയ്ക്ക് ആഹ്ലാദ പ്രകടനം നടത്തി. അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സ്‌ക്കൂള്‍ മാനേജര്‍ ഡോ. റവ. ഫാദര്‍ ജോണ്‍സണ്‍ പാഴുകുന്നേല്‍ അധ്യക്ഷത വഹിച്ചു.

92,93 എസ്എസ്എല്‍സി ബാച്ചുകാര്‍ മികവ് തെളിയിച്ച കുട്ടികളെ മെമ്മന്റോ നല്‍കി ആദരിച്ചു. പിടിഎ പ്രസിഡന്റ് ബിജു കുന്നം കണ്ടി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ആശംസ അര്‍പ്പിച്ചു.