ഉള്ള്യേരി എം ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


ഉള്ള്യേരി: ഉള്ള്യേരി എം ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. രണ്ട് ഡിപ്പാര്‍ട്ട്മെന്‍റിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ആണ് സംഘർഷമുണ്ടായത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റു. ഇയാളെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരം ലഭിച്ച ഉടനെ അത്തോളി പൊലീസ് സ്ഥലത്തെത്തി ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.