പഠനം കൂടുതല്‍ സൗകര്യത്തോടെ; തുറയൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കായ് മേശ കസേര എന്നിവ വിതരണം ചെയ്തു


പയോളി അങ്ങാടി: തുറയൂര്‍ പഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്കായ് വിവധ പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വിദ്യാഭ്യാസ പ്രെജക്റ്റ് നിര്‍വ്വഹണത്തില്‍ ഉള്‍പ്പെട്ട എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള മേശ കസേര എന്നിവയുടെ വിതരണവും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കുള്ള ബെഞ്ച്, ഡസ്‌ക് മറ്റു ഉപകരണങ്ങള്‍ എന്നിവയുടെ വിതരണവുമാണ് നടന്നത്.

തുറയൂര്‍ ജി.യു.പി സ്‌കൂളില്‍ വെച്ചു നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച ഊന്നല്‍ നല്‍കിക്കൊണ്ട് പദ്ധതി നിര്‍വ്വഹണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സെകട്ടറി കൃഷ്ണകുമാര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഇ.എം രാമദാസന്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സമിതി ചെയര്‍മാന്‍ സബിന്‍രാജ് നന്ദിയും രേഖപ്പെടുത്തി.

summary: study materials were distributed to students in Thurayur Panchayath