‘തോട്ടം തൊഴിലാളി, ട്രേഡ് യൂണിയൻ പ്രശ്നങ്ങളിൽ ഇടപെട്ടതിനാൽ പോലീസ് ഗുണ്ടാ ആക്രമണങ്ങൾക്കും കള്ള കേസുകൾക്കും വിധേയനായി, നഷ്ടമായത് അനിഷേധ്യനായ നേതാവിനെ’; മുതുകാട്ടെ സി.പി.എം നേതാവ് ആർ രവീന്ദ്രന്റെ വിയോ​ഗത്തിൽ അനുശോചിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ


ഖാവ് ആർ രവീന്ദ്രൻ വിടവാങ്ങി. തോട്ടം തൊഴിലാളികളുടെ അനിഷേധ്യനായ നേതാവിനെയാണ് സഖാവിന്റെ മരണം മൂലം നഷ്ടമായത്. പേരാമ്പ്ര എസ്റ്റേറ്റ് ലേബർ യൂണിയൻ ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റെടുക്കുമ്പോൾ മുതുകാട്ടിൽ എത്തുമ്പോൾ സഖാവ് യൂണിയൻ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. നീണ്ട 18 വർഷകാലം ഞങ്ങൾ ഭാരവാഹികളായി പ്രവർത്തിച്ചു. ത്യാഗപൂർണ്ണമായ ജീവിതമാണ് സഖാവ് നയിച്ചത്. തോട്ടം തൊഴിലാളിയായി പ്രവർത്തനമാരംഭിച്ച് ട്രേഡ് യൂണിയൻ രംഗത്തിലൂടെ സി പി ഐ എം നേത്രത്വത്തിലേക്ക് ഉയർന്നു. തോട്ടം തൊഴിലാളി പ്രശ്നങ്ങളിൽ, ട്രേഡ് യൂണിയൻ പ്രശ്നങ്ങളിൽ ഒക്കെയും ഇടപെട്ടതിന്റെ ഭാഗമായി നിരവധി പോലീസ് ഗുണ്ടാ ആക്രമണങ്ങൾക്കും കള്ള കേസുകൾക്കും വിധേയനായിട്ടുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് 1976 ഫെബ്രുവരി 25ന് ‌ സഖാവ് ആർ രവീന്ദ്രനും ഞാനും ഉൾപ്പടെയുള്ള സഖാക്കളെ ഡി,െഎ ആർ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു പേരാമ്പ്ര ലോക്കപ്പിലും തുടർന്ന് കക്കയം ക്യാമ്പിൽ വച്ചും അതിഭീകരമായി മർദിച്ചു. തോട്ടം തൊഴിലാളികളെ സംഘടനയിൽ നിന്ന് രാജിവെപ്പിക്കുന്നതിന് ഉണ്ടാക്കിയിട്ടുള്ള സമ്മർദ്ദങ്ങൾക്കിടയിലും തോട്ടം തൊഴിലാളികളെ യൂണിയനിലും പാർട്ടിയിലും നിലനിർത്താനും സ്വാധീനം വർധിപ്പിക്കാനും സഖാവ് നേതൃത്വപരമായ പങ്കാണ് വഹിച്ചത്.

മുതുകാട് മേഖലയിൽ താമസമാക്കിയതിന് ശേഷം പാർട്ടി മുതുകാട് ലോക്കൽ കമ്മിറ്റിയിലും അതിന് മുമ്പ് അഭിവക്ത ചക്കിട്ടപാറ ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വമായി സ. ആർ രവീന്ദ്രൻ പ്രവർത്തിച്ചു.

സഖാവിന്റെ വേർപാട് കമ്മ്യുണിസ്റ്റ് പാർട്ടിക്കും തൊഴിലാളി വർഗ പ്രസ്ഥാനത്തിനും തീരാ നഷ്ടമാണ് ഉണ്ടാക്കിയത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ സഖാവിന്റെ ദേഹ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.