Tag: Chakitapara

Total 29 Posts

ചക്കിട്ടപാറയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണ പഠനപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണ പഠനപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ചക്കിട്ടപാറ സെന്റ് ആന്റണീസ് യു.പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഷിബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി കോഡിനേറ്റര്‍ അരുണ്‍കുമാര്‍, സ്‌കൂള്‍ അധ്യാപക ആലിയമ്മ

മുതുകാട്ടിലെ മാവോയിസ്റ്റ് ഭീകരതക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്തി സി.പി.എം

പേരാമ്പ്ര: മാവോയിസ്റ്റ് ഭീകരതക്കെതിരെ മുതുകാട്ടില്‍ ജനകീയ പ്രതിരോധമുയര്‍ത്തി സി.പി.എം. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ഭാഗത്ത് സായുധരായ മാവോയിസ്റ്റുകളെത്തി തുടര്‍ച്ചയായി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനെതിരെയാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി പ്രതിരോധ ഐക്യനിര സംഘടിപ്പിച്ചത്. മുതുകാട് ലോക്കലിലെ 260 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ 3000 ത്തിലധികം പേര്‍ അണിനിരന്നു. മുതുകാട് പ്രദേശത്ത് ഇരുമ്പയിര് ഖനനം നടക്കാനിടയുണ്ടെന്ന വ്യാജ പ്രചാരണം

എല്ലാവര്‍ക്കും ഉപകാരിയായിരുന്നു, എന്നാല്‍ ഇന്ന് മാത്യുവിന് ജീവിതത്തിലേക്ക് തിരിച്ച് വരണമെങ്കില്‍ വൃക്കമാറ്റിവെക്കണം; നമുക്ക് കൈകോര്‍ക്കാം ചക്കിട്ടപ്പാറ സ്വദേശി മാത്യൂവിന്റെ ചികിത്സയ്ക്കായി

ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പൂഴിത്തോട് സ്വദേശി ആയ മാത്യു ചെറിയാന്‍ (പപ്പാച്ചി) തുടര്‍ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ഇരു വൃക്കകളും തകരാറിലായ ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് ഇക്ര ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് മാത്യൂ. ജീവിതത്തിലോട്ട് തിരിച്ചു വരണമെങ്കില്‍ വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയയ്ക്ക്

ചക്കിട്ടപ്പാറയില്‍ വന്യമൃഗ ശല്യം തുടര്‍കഥ; ചെങ്കോട്ടക്കൊല്ലിയില്‍ കാട്ടുപന്നി കൃഷി നശിപ്പിച്ചു

ചക്കിട്ടപാറ: വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടി ചക്കിട്ടപാറയിലെ കര്‍ഷകര്‍. കഴിഞ്ഞ ദിവസവും പഞ്ചായത്തില്‍ കാട്ടുപന്നി കൃഷി നശിപ്പിച്ചു. ഏഴാം വാര്‍ഡില്‍പ്പെട്ട ചെങ്കോട്ടക്കൊല്ലി ഭാഗത്ത് തച്ചിലേടത്ത് ജോയിയുടെ കൃഷിയാണ് പന്നി നശിപ്പിച്ചത്. ജോയിയുടെ മുറ്റത്ത് നട്ടിരുന്ന ചേമ്പ്, കപ്പ എന്നിവയാണ് നശിപ്പിക്കപ്പെട്ടത്. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാര്‍ഡ് മെംബര്‍ രാജേഷ് തറവട്ടത്ത് കൃഷിയിടം സന്ദര്‍ശിച്ചു.

വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ആക്രി ചലഞ്ച്; ചക്കിട്ടപ്പാറ പഞ്ചായത്ത് ചലഞ്ചിലൂടെ സമാഹരിച്ചത് രണ്ടര ലക്ഷം രൂപ

ചക്കിട്ടപാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമുറപ്പുവരുത്താനായി പഞ്ചായത്ത് സംഘടിപ്പിച്ച ആക്രി ചലഞ്ചിലൂടെ സമാഹരിച്ച വസ്തുക്കള്‍ ലേലത്തില്‍ വിറ്റു. പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച ആക്രിസാധനങ്ങളാണ് ലേലത്തില്‍ വിറ്റത്. ആക്രി ചലഞ്ചിലൂടെ രണ്ടര ലക്ഷം രൂപ പഞ്ചായത്തിന് സമാഹരിക്കാന്‍ കഴിഞ്ഞു. ഒരാഴ്ച നീണ്ടു നിന്ന ചലഞ്ചില്‍ എല്ലാ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച ആക്രിസാധനങ്ങളാണ് ലേലത്തില്‍

കിടപ്പുരോഗികള്‍ക്കും അറുപത് വയസ്സു കഴിഞ്ഞവര്‍ക്കും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പു വരുത്തി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്

പേരാമ്പ്ര: അറുപത് വയസിനു മുകളിലുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും സമ്പൂര്‍ണ്ണവാക്സിനേഷന്‍ ഉറപ്പാക്കി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ്ണ വാക്സിനേഷന്റെ ഓദ്യോഗിക പ്രഖ്യാപനം ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ അറുപതു വയസിനു മുകളിലുള്ള 4,486 പേര്‍ക്കും 218 കിടപ്പുരോഗികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത

ചക്കിട്ടപ്പാറയില്‍ അതീവ ജാഗ്രത: ആറ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചായത്ത്, വിശദമായി നോക്കാം കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്ന്

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ കൂടിയതിനെ തൂടര്‍ന്ന് പഞ്ചായത്തിലെ ആറ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി കലക്ടര്‍ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ വാര്‍ഡ് 5, 10, 11, 12, 14, 15 എന്നിവയാണ് കണ്ടെയിന്‍മെന്റ് സോണുകള്‍. ഈ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. കണ്ടെയിന്‍മെന്റ് സോണുകളില്‍ അവശ്യ സര്‍വ്വീസൊഴികെ മറ്റൊന്നും അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി

ചക്കിട്ടപാറയിലെ നമ്പ്യാര്‍മുക്ക് മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷം; പന്നി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍

ചക്കിട്ടപാറ: പഞ്ചായത്തിൽ ഏഴാം വാർഡിലെ നമ്പ്യാർമുക്ക് മേഖലയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ചെറുവള്ളിൽ ഫ്രാൻസിസിന്റെ ചേന, കുരുമുളക്, വാഴ എന്നിവ നശിപ്പിച്ചു. പാസ്റ്റർ സാം പാറയിലിന്റെ വാഴക്കൃഷിയും നശിപ്പിച്ചു. മുതുകാട് മേഖലയിൽ ആഴ്ചകളായി കാട്ടുപന്നിക്കൂട്ടത്തിന്റെ ശല്യമാണ്. ഒട്ടേറെ കർഷകരുടെ ഇടവിള കൃഷിയാണ് ദിവസേന നശിപ്പിക്കുന്നത്. പന്നി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍.

ത്രീഫേസ് ലൈനില്‍ തട്ടി ഷോക്കേറ്റു; പൂഴിത്തോട് അങ്ങാടിയില്‍ കരിങ്കുരങ്ങിന് ദാരുണാന്ത്യം, വീഡിയോ കാണാം

  ചക്കിട്ടപ്പാറ: പൂഴിത്തോട് ഇലക്ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ് കരിങ്കുരങ്ങ് ചത്തു. ഇന്ന് രാവിലെ പൂഴിത്തോട് അങ്ങാടിയിലായിരുന്നു സംഭവം. ത്രീഫേസ് ലൈന്‍ തട്ടി തെറിച്ച് വീണ കരിങ്കുരങ്ങ് അവശനിലയിലായിരുന്നു. നാട്ടുകാര്‍ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും കുരങ്ങ് ചത്തിരുന്നു. ഡെപ്യൂട്ടി റേഞ്ചര്‍ ഷാജീബിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തി. പൂഴിത്തോട് പ്രദേശത്ത് ഭൂരിഭാഗം

കര്‍ഷകരെ ആശങ്കയിലാഴ്ത്തി കാട്ടുപന്നി ശല്യം; ചക്കിട്ടപ്പാറയില്‍ കപ്പ കൃഷി നശിപ്പിച്ചു

പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ കാട്ടുപന്നി ശല്യം തുടരുന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ആറാം വാര്‍ഡില്‍ ചെങ്കോട്ടക്കൊല്ലിയില്‍ മാക്കൂട്ടത്തില്‍ ബിജുവിന്റെ കപ്പ കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഏകദേശം നൂറ്റിപ്പത്ത് മെരട്ട് കപ്പയാണ് കാട്ടുപന്നി നശിപ്പിച്ചത്. അമ്പത് സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് ബിജു കൃഷി ചെയ്യുന്നത്. ഇതിനായി മുതുകാട് സഹകരണ ബാങ്കില്‍ നിന്നും ഇരുപത്തി അയ്യായിരം

error: Content is protected !!