കൊയിലാണ്ടിയിൽ കാനത്തിൽ ജമീല നേടിയത് തിളക്കമാർന്ന വിജയം, ഭൂരിപക്ഷം 8,472


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയ്ക്ക് മിന്നുന്ന ജയം. 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജമീല വിജയിച്ചത്. ആകെ പോൾ ചെയ്ത 1,61,592 വോട്ടിൽ 75,628 വോട്ടുകൾ കാനത്തിൽ ജമീല നേടിയപ്പോൾ രണ്ടാമതെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ നേടിയത് 67,156 വോട്ടുകളാണ്.

ബിജെപിക്ക് 17,558 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്. കാനത്തിൽ ജമീലയുടെ അപരയായ സ്വതന്ത്ര സ്ഥാനാർത്ഥി ജമീല.പി.പി 651 വോട്ട് നേടി. എൻ.സുബ്രഹ്മണ്യന്റെ അപരൻ സുബ്രഹ്മണ്യൻ കണാരൻ 381 വോട്ട് നേടി. എസ്.യു.സി.ഐ സ്ഥാനാർത്ഥി പ്രവീൺ ചെറുവത്ത് 221 നേടി. നോട്ട 492 വോട്ട് നേടിയപ്പോൾ 429 വോട്ടുകൾ നിരസിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13,369 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിലെ കെ.ദാസന്‍ യൂ.ഡി.എഫിലെ എന്‍.സുബ്രഹ്മണ്യനെ തോല്‍പ്പിച്ചത്. 70,593 വോട്ട് കെ.ദാസനും, 57,224 വോട്ട് എന്‍.സുബ്രഹ്മണ്യനും നേടി. 22,080 വോട്ട് ബി.ജെ.പിയിലെ കെ,രജനീഷ് ബാബുവിനും ലഭിച്ചു.