സ്കൂൾ പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ


നടുവണ്ണൂർ: സ്കൂൾ പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥികൾ. നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഹയ ഫാത്തിമ, ലാമിയ, സംവേദ് എന്നിവരാണ് തങ്ങൾക്ക് കളഞ്ഞു കിട്ടിയ സ്വർണം തിരികെ നൽകി മാതൃകയായത്.

കുട്ടികൾക്ക് കഴിഞ്ഞ ദിവസം സ്കൂൾ പരിസരത്ത് വച്ച് കളഞ്ഞു കിട്ടിയ സ്വർണ്ണം അധ്യാപകരെ ഏൽപിക്കുകയായിരുന്നു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കുട്ടികൾ സ്വർണം ഉടമയായ ദേവനന്ദക്ക് കൈമാറി.

പ്രധാന അധ്യാപകൻ ടി. മുനാസ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എം. റീന കുമാരി, സ്റ്റാഫ് സെക്രട്ടറി വി.സി. സാജിത്, വി. സുരേഷ് കുമാർ, പിടിഎ പ്രസിഡണ്ട്, കെ.പി. സത്യൻ, പി.സി. നിർമ്മല, പി. ബിജീഷ് തുടങ്ങിയവർ മാതൃകാപരമായ പ്രവർത്തനത്തിന് ചടങ്ങിൽ കുട്ടികളെ അനുമോദിച്ചു.