‘ഞാളെ നാട്ടുമ്പുറം’ കീഴരിയൂര്‍ സംസ്‌കൃതി കലാസാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച പ്രബന്ധമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു


കീഴരിയൂര്‍: സംസ്‌കൃതി കലാസാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച നാട്ടോര്‍മ്മകളുടെ കേട്ടെഴുത്ത് പ്രബന്ധ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കീഴരിയൂര്‍ സ്വദേശി ബാബുരാജിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം മൂശാരികണ്ടി കൃഷ്ണന്‍ സ്വന്തമാക്കി.

‘ഞാളെ നാട്ടുമ്പുറം’ എന്ന വിഷയത്തില്‍ നാട്ടോര്‍മ്മകള്‍ എഴുതാനായിരുന്നു അവസരം നല്‍കിയത്. വായനാവാരത്തോട് അനുബന്ധിച്ചായിരുന്നു നടത്തിയത്. ജൂലൈ 30 വരെയാണ് എഴുത്തുകള്‍ സ്വീകരിച്ചത്. സ്വന്തം ദേശത്തിന്റെ ഏഴു പതിറ്റാണ്ടുകാലത്തിന്റെ ചരിത്രം, മുതിന്ന പൗരൻമാരുമായുള്ള അഭിമുഖ സംഭാഷണത്തിലൂടെ ശേഖരിച്ച് പ്രബന്ധ രചന നടത്തിയ മത്സര വിജയി കൾക്ക് സംസ്കൃതി സംഘടിപ്പിക്കുന്ന പൊതു ചടങ്ങിൽ വെച്ച് ധന പുരസ്കാരം നല്കും

2013 മുതല്‍ കീഴരിയൂര്‍ കേന്ദ്രീകരിച്ച് കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മയാണ് സംസ്‌കൃതി.