ബാലുശ്ശേരി തെച്ചിപ്പാലം നിർമ്മാണം പാതി വഴിയിൽ; യാത്രാക്ലേശം മൂലം പൊറുതിമുട്ടി യാത്രക്കാർ


ബാലുശ്ശേരി: തെച്ചിപ്പാലത്തിന്റെയും സമീപത്തെ കലുങ്ക് നിർമ്മാണത്തിന്റെയും പ്രവൃത്തി നിർത്തിവെച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. എസ്റ്റേറ്റ്മുക്ക് – കക്കയം റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നടക്കുന്ന തെച്ചിപ്പാലത്തിന്റെയും സമീപത്തെ കലുങ്ക് നിർമ്മാണത്തിന്റെയും പ്രവൃത്തി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനും ഗ്യാസ് പൈപ്പ് ലൈനും മാറ്റി സ്ഥാപിക്കാനായാണ് നിർത്തിവെച്ചത്.

പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നത് വൈകുന്നതിനാൽ പണി പൂർത്തീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് പൂർത്തിയായിട്ടില്ല. കലുങ്ക് നിർമാണവും പൂർത്തീകരിക്കാൻ കഴിയാതെ പാതി വഴിയിലാണ്.

നിർമ്മാണ പ്രവൃത്തി പൂർത്തീ രിക്കാത്തതിനാൽ ഇതിലൂടെയുള്ള യാത്ര ദുരിതപൂർണമായതിനാൽ ബസുകൾക്ക് പലപ്പോഴും ഇതുവഴിയുള്ള സർവ്വീസ് മുടക്കേണ്ടി വരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും നിർമാണ പ്രവൃത്തികൾ ഇനിയും പൂർത്തീകരിക്കാതെ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിൽ തന്നെയാണ്.