പേരോട് പരദേവതാ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്


നാദാപുരം: പേരോട് പട്ടാര പരദേവതാക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി.

ഭണ്ഡാരത്തില്‍ നിന്ന് 3400 രൂപ ലഭിച്ചിട്ടുണ്ട്. മോഷണത്തിനിടെ ആരുടെങ്കിലും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മോഷ്ടാവ് രക്ഷപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണത്തിന് ഉപയോഗിച്ച സ്‌ക്രൂ ഡ്രൈവര്‍ സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.

മൂന്നുമാസം മുമ്പാണ് ഭണ്ഡാരത്തിലെ പണം അളന്നുതിട്ടപ്പെടുത്തിയത്. നല്ലൊരു തുക ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.