പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വാവട, മാട്ടനോട്, കുറ്റി വയല്‍, കായണ്ണ അമ്പലം എന്നീ പ്രദേശങ്ങളിലാണ് നാളെ വൈദ്യുതി മുടങ്ങുക.

രാവിലെ 7.30 മണി മുതല്‍ ഉച്ചയ്ക്ക് 2.30 മണി വരെയാണ് വൈദ്യുതി മുടക്കം. എച്ച്.ടി. ടച്ചിംഗ് ക്ലിയറന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്.