ഉടമസ്ഥരുടെ അനുവാദമില്ലാതെ പറമ്പ് ഇടിച്ചു റോഡാക്കാൻ ശ്രമിച്ചതായി പരാതി; സംഭവം കായണ്ണയിൽ


കായണ്ണബസാർ: നരയംകുളത്ത് ഉടമസ്ഥരുടെ അനുവാദമില്ലാതെ പറമ്പ് ഇടിച്ചു റോഡ് ആക്കാൻ ശ്രമിച്ചതായി പരാതി. മരുതോറ ഷിംജി അജീഷ്, ചാൽമുക്ക് റസാക്ക് എന്നിവരുടെ സ്ഥലത്താണ് അനുവാദമില്ലാതെ മണ്ണിടിച്ച് നിരത്തി റോഡാക്കാൻ ശ്രമിച്ചത്. നവംബർ ആറാം തിയ്യതിയാണ് സംഭവം.

സമീപവാസികളായ സീനത്ത്, ശ്രീജ, ഷെഫീന എന്നിവരുടെ വീട്ടിലേക്ക് വഴിക്ക് സൗകര്യം കുറവാണ്. ഇവർ വഴിയുടെ വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉടമസ്ഥരിൽ ഒരാൾ വിദേശത്താണെന്നും വന്നതിന് ശേഷം വിഷയത്തിൽ തീരുമാനമെടുക്കാമെന്നും ഇവരോട് പറഞ്ഞിരുന്നു. എന്നാൽ വീട്ടിൽ ആളില്ലാത്ത സമയം നോക്കി മണ്ണിടിച്ച് നിരത്തുകയായിരുന്നെന്ന് അതുല പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വർഷങ്ങളായി ഞങ്ങളുപയോ​ഗിച്ചുവരുന്ന വഴിയാണിത്. ഇടുങ്ങിയതായതിനാൽ വഴിയുടെ വീതി കൂട്ടിത്തരണമെന്ന് ഉടമസ്ഥരോട് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവരുടെ സമീപത്തുനിന്ന് അനുകൂലമായ മറുപടിയൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. അടുത്ത ദിവസം വീട്ടുക്കൂടൽ ആയതിനാൽ ഇടവഴിയുടെ സെെഡ് വൃത്തിയാക്കി എന്റെ വീട്ടിൽ നിന്ന് മണ്ണെടുത്ത് കൊണ്ടുപോയി വഴി റെഡിയാക്കിയിരുന്നുന്നെന്നും ശ്രീജ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സംഭവത്തിൽ ഉടമസ്ഥർ പേരാമ്പ്ര പോലീസിൽ പരാതി നൽകി. പ്രദേശം സന്ദർശിച്ച ശേഷം ഇരു കൂട്ടരോടും നാളെ സ്റ്റേഷനിൽ ഹാജരാവാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Summary: Tried to make road without the permission of owners in kayanna