ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: രണ്ട് പേര്‍ കസ്റ്റഡിയില്‍


ബാലുശ്ശേരി: കഴിഞ്ഞ ദിവസം ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കല്‍ മന്‍സൂറിനെ (38) ആണ് ശനിയാഴ്ച രാവിലെ ബസ് സ്റ്റാന്റിലെ കടയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രി മന്‍സൂറിനൊപ്പം ബാലുശ്ശേരി ബസ് സ്റ്റാന്റിലേക്ക് ബൈക്കില്‍ എത്തിയവരെന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.


Related News: ബാലുശ്ശേരി ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ പരിക്കേറ്റ പാടുകൾ, ഷർട്ട് കീറിയ നിലയിൽ – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…