ചെമ്പ്ര പുഴയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം; കണ്ടെത്തിയത് കോടിരിച്ചാല്‍ കോവുമ്മല്‍ ഭാഗത്ത്


പേരാമ്പ്ര: ചെമ്പ്ര പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോടേരിച്ചാലില്‍ കോവുമ്മല്‍ ചെറുപുഴ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

സമീപവാസികളായ മീന്‍ പിടിത്തക്കാരാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സാരിയാണ് ധരിച്ചിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം ചീര്‍ത്ത നിലയിലാണ്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി.