പെരുവണ്ണാമൂഴിയില്‍ കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തി


പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയില്‍ കാട്ടുപോത്തിന്റെ ജഡം കണ്ടെത്തി. ചെമ്പനോട റോഡിലെ മൂത്തേട്ടുപുഴ പാലത്തിന് സമീപമാണ് കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെയാണ് മൂത്തേട്ടുപുഴ പാലത്തിന് സമീപം വെള്ളം കുറവുള്ളഭാഗത്ത് ജഡം കണ്ടത്.

അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ശേഷം ജഡം വനമേഖലയില്‍ മറവുചെയ്തു.