പതിനാലാം പഞ്ചവത്സര പദ്ധതിയെ വരവേല്‍ക്കാനൊരുങ്ങി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്; 2023 – 24 വാർഷിക പദ്ധതി രൂപീകരണത്തിനായി യോഗം ചേര്‍ന്നു


ചങ്ങരോത്ത്: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു. 2023 – 24 വാർഷിക പദ്ധതി രൂപീകരണത്തെ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് യോഗം ചേര്‍ന്നത്.

വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇറിഗേഷൻ എൻജിനിയർ ഫൈസൽ.കെ, ജില്ലാ ആസൂത്രണ സമിതി അംഗം കെ.സുധാകരൻ എന്നിവർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ഭാവി പ്രവർത്തനങ്ങൾ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വി കുഞ്ഞിക്കണ്ണൻ വിശദീകരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന സ്വാഗതമാശംസിച്ച ചടങ്ങിന് സെക്രട്ടറി രതീദേവി നന്ദി രേഖപ്പെടുത്തി. വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ ചർച്ച സംഘടിപ്പിച്ചു.