വട്ടോളിയില്‍ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍; പിടിച്ചെടുത്തത് കഞ്ചാവും എം.ഡി.എം.എയും


ബാലുശ്ശേരി: വട്ടോളിയില്‍ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍ വട്ടോളി കിനാലൂര്‍ റോഡില്‍ പൂളക്കണ്ടിയില്‍ കാറില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവരില്‍നിന്നും 0.2 ഗ്രാം എം.ഡി.എം.എയും 5.8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

തുരുത്യാട് ഫുഹാദ് സെനീന്‍, പനായി റാഷിദ് പി.ടി, കോക്കല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റാഫി, വിഷ്ണു പ്രസാദ്
എന്നിവരെയാണ് ബാലുശേരി എസ്.ഐ റഫീഖും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

പ്രതികളെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.