അഭിമന്യു കൊലപാതകം; കൊയിലാണ്ടിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം


കൊയിലാണ്ടി: എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആര്‍.എസ്സ്.എസ്സ് സിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി ധര്‍ണ സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു
ധര്‍ണ സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥി ധര്‍ണ്ണ DYFI മുന്‍ ജില്ല പ്രസിഡന്റ് സ: സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. SFI ജില്ല സെക്രട്ടറിയേറ്റ് അംഗം അമല്‍ രാജീവ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഏരിയ സെക്രട്ടറി ഫര്‍ഹാന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് നിതിന്‍ലാല്‍ നന്ദിയും പറഞ്ഞു.