കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഓട്ടോയില്‍ നിന്നും ബാറ്ററി മോഷ്ടിക്കാന്‍ ശ്രമം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നും ബാറ്ററി മോഷ്ടിക്കാന്‍ ശ്രമം. കൊരയങ്ങാട് തെരുവില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പനങ്ങാടൻ കണ്ടി വിനോദിൻ്റ k L56-14 24 എന്ന ഓട്ടോയിൽ നിന്നാണ്‌ ബാറ്ററി അഴിച്ചു മാറ്റാൻ ശ്രമം നടന്നത്.

ഗണപതി ക്ഷേത്രത്തിന് സമീപം ഓട്ടോ നിര്‍ത്തിയിട്ട് സമീപത്തെ വീട്ടില്‍ പോയതായിരുന്നു വിനോദന്‍. തിരിച്ചുവരുമ്പോഴാണ്‌ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ഓട്ടോയില്‍ നിന്നും ബാറ്ററി ഇളക്കുന്നത് കണ്ടത്. ഇതുകൊണ്ട് വിനോദ് ബഹളം വച്ചതോടെ യുവാക്കാള്‍ അമിതവേഗതയില്‍ ബെക്കോടിച്ച് സ്ഥലം വിടുകയായിരുന്നു. ഇവരുടെ പിന്നാലെ ഓടിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ ദിവസം ടൗണിൻ്റെ തെക്ക് ഭാഗത്ത് മറ്റൊരു ഓട്ടോയിൽ നിന്നും ബാറ്ററി മോഷണം പോയിരുന്നു. അടുത്തിടെ തിരുവങ്ങൂരിലും വീട്ടില്‍ നിര്‍ത്തിട്ട ഓട്ടോറിക്ഷകളില്‍ നിന്നും ബാറ്ററികള്‍ മോഷണം പോയിരുന്നു. അണ്ടിക്കമ്പനി ഭാഗത്തും, വെറ്റിലപ്പാറയിലുമൊക്കെയാണ് മോഷണങ്ങള്‍ നടന്നത്. ഇതുവരെയായി അഞ്ചോളം ഓട്ടോറിക്ഷകളുടെ ബാറ്ററികളാണ് ഇവിടെ നിന്നും മോഷണം പോയിട്ടുള്ളത്.