അവര്‍ പഠിച്ച് വളരട്ടെ, ഉയരങ്ങള്‍ കീഴടക്കട്ടെ; വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വെളിച്ചമെത്തിച്ച് ഈസ്റ്റ് പേരാമ്പ്ര എംഎല്‍പി സ്‌കൂള്‍ അധ്യാപകര്‍


പേരാമ്പ്ര : അധ്യാപക കൂട്ടായ്മയിൽ വിദ്യാർഥിയുടെ വീട്ടിൽ വൈദ്യുതിവെളിച്ചമെത്തി. വൈദ്യുതി ഇല്ലാത്തതിനാൽ നാലാംതരം വിദ്യാർഥിയായ നദീമിന്റെയും സഹോദരങ്ങളുടെയും പഠനത്തിന് തടസ്സമാണെന്ന കാര്യം തിരിച്ചറിഞ്ഞാണ് ഈസ്റ്റ് പേരാമ്പ്ര എം.എൽ.പി. സ്കൂൾഅധ്യാപകർ വൈദ്യുതിയെത്തിക്കാൻ മുൻകൈയെടുത്തത്.

വൃക്കരോഗിയായ ജ്യേഷ്ഠനും കൂലിപ്പണിക്കാരനായ പിതാവും മാതാവുമുൾപ്പെടുന്നതാണ് നദീമിന്റെ കുടുംബം. കൂത്താളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു സ്വിച്ച്ഓൺ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാറും അധ്യാപകരും പങ്കെടുത്തു.