ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; കൊയിലാണ്ടിയിൽ പ്രകടനം നടത്തി


കൊയിലാണ്ടി: ചേർത്തല വയലാറിൽ ആർഎസ്എസ് പ്രവർത്തകനെ എസ്ഡിപിഐക്കാർ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ജയ്കിഷ്.എസ്.ആർ, ഉണ്ണികൃഷ്ണൻ മുത്താമ്പി, ഓ.മാധവൻ, അഭിൻ അശോക്, വി.കെ.ഷാജി, വൈശാഖ് അരിക്കുളം, രാജേഷ് ഒറ്റക്കണ്ടം എന്നിവർ നേതൃത്വം നൽകി.

വയലാർ സ്വദേശിയായ നന്ദു എന്ന രാഹുൽ.ആർ.കൃഷ്ണയാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. എസ്ഡിപിഐ ആർഎസ്എസ് സംഘർഷത്തിനിടെ നന്ദുവിന് വെട്ടേൽക്കുകയായിരുന്നു. സംഭവത്തിൽ എട്ട് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.