എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ‘ഇഷ്‌റാഖ്’ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തു


പേരാമ്പ്ര: എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആറുമാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തു. ഡോ. എം.കെ മുനീര്‍ എം.എല്‍.എയാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്.

ഇഷ്‌റാഖ് എന്ന നാമദേയത്തില്‍ സ്വത്വബോധം, സംഘചേതന, സുഭദ്രഭാവി എന്ന പ്രമേയത്തിലാണ് ക്യാമ്പയിന്‍ നടത്തപ്പെടുന്നത്. ആറുമാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനിന്റെ ആദ്യ ഘട്ടമായി പഞ്ചായത്ത് തല നേതൃ സംഗമങ്ങള്‍ സെപ്റ്റംബര്‍ 17 മുതല്‍ 25 വരെ നടക്കും. നിയാസ് കക്കാട്, അജിനാസ് കാരയില്‍, തബ്ഷീര്‍ ചെമ്പനോട, ദില്‍ഷാദ് കുന്നിക്കല്‍, ഫര്‍ഹാന്‍ ആവള, ആഷിക് അലി, അന്‍സില്‍ കീഴരിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.