എല്ലാ അട്ടിമറി ശ്രമങ്ങളേയും അതിജീവിച്ച് യുഡിഎഫ് അധികാരത്തിൽ വരും; കെ.സി.വേണുഗോപാൽ


കൊയിലിണ്ടി: കോവിഡാനന്തര കേരളത്തെ പുനസൃഷ്ടിക്കാൻ യുഡിഎഫ് എല്ലാ അട്ടിമറി ശ്രമങ്ങളെയും അതിജീവിച്ച് അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സിക്രട്ടറി കെ.സി.വേണുഗോപാൽ പ്രസ്താവിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പു പ്രചരണ യോഗം പൂക്കാട്ടങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


യുഡിഎഫ് ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സിക്രട്ടറി കെ.പി.അനിൽ കുമാർ, യു.രാജീവൻ മാസ്റ്റർ, എ.ഐസി.സി നിരീക്ഷകൻ ഇഖ്ബാൽ അഹമ്മദ് സിവി.ബാലകൃഷ്ണൻ, വി.വി.സുധാകരൻ രാജേഷ് കീഴരിയൂർ റഷീദ് വെങ്ങളം മഠത്തിൽ അബ്ദുറഹിമാൻ
മഠത്തിൽ നാണു മാസ്റ്റർ, വിജയൻ കണ്ണഞ്ചേരി എം.പി.മൊയ്തീൻ കോയ നമ്പാട്ട് മോഹനൻ, നദീർ കാപ്പാട് തുടങ്ങിയവർ സംസാരിച്ചു നൂറുകണക്കിന് ആളുകൾ പങ്കെടുത്ത റാലിയോടു കൂടിയാണ് പൊതുസമ്മേളനം തുടങ്ങിയത്.