എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ്; വിദ്യാര്‍ത്ഥികളെ ആദരിച്ച് മുസ്ലിം യൂത്ത് ലീഗ് കക്കാട് ശാഖ കമ്മറ്റി


പേരാമ്പ്ര: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. മുസ്ലിം യൂത്ത് ലീഗ് കക്കാട് ശാഖ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കിയാണ് അനുമോദിച്ചത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി. എ അസീസ് ഉദ്ഘാടനം ചെയ്തു.

പി. കെ. ജാന്‍ഷിര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സല്‍മ നന്മനകണ്ടി, കെ.പി റസാഖ്, സി.പി ഹമീദ്,കെ.പി നിയാസ്, എ.ന്‍.കെ.അസീസ് , എം.സി.യാസര്‍ എന്‍. കെ.മുസ്തഫ , എന്‍. പി. അന്‍സാര്‍,പി.പി. ആസിഫ്, സി.പി മസ്ഊ ദ് അലി, കെ.ജാബിര്‍ അലി, എന്‍.കെ ആശിഖ്, നിയാസ് പി. പി. പ്രസംഗിച്ചു.