എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികളെ അനുമോദിച്ച് പേരാമ്പ്രയിലെ ധനശ്രീ കുടുംബശ്രീ


പേരാമ്പ്ര: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ദേവിക എസ, ദേവാനന്ദ് എസ്.എസ്, ധ്യാന്‍ കൃഷ്ണ, അഭിനന്ദ് പി.എസ്എന്നിവരെയാണ് പാണ്ടിക്കോട് ധനശ്രീ കുടുംബശ്രീ അനുമോദിച്ചത്. വാര്‍ഡ് മെമ്പര്‍ പി.കെ രാകേഷ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പി.പി ശ്രീജ അധ്യക്ഷത വഹിച്ചു. ടി.എന്‍.കെ ബാലക്യഷ്ണന്‍ മാസ്റ്റര്‍ ,ടി.എന്‍.കെ സതീശന്‍ മാസ്റ്റര്‍, സിന്ധു ,വിജിഷ, എന്നിവര്‍ ആശംസകള്‍പ്പിച്ച് സംസാരിച്ചു. ടി.എന്‍.കെ വത്സല ടീച്ചര്‍ സ്വാഗതവും എന്‍ കെ ബിന്ദു നന്ദിയും പറഞ്ഞു.