ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിൽ വെള്ളിയാഴ്ച താലപ്പൊലി


അരിക്കുളം: ഒറവിങ്കൽ ഭഗവതീ ക്ഷേത്രം താലപ്പൊലി വെള്ളിയാഴ്ച ആഘോഷിക്കും. കാലത്ത് പതിവ് ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം നാല് മണിക്ക് നടേരിപൊയിൽ നിന്നുള്ള വരവ്, നമ്പ്രത്ത് മൂത്താശാരിയുടെ വരവ്, പരിചകളി, കരടി വരവ്, പള്ളിവേട്ട ആറ് മണിക്ക് താലപ്പൊലി എഴുന്നള്ളത്ത്.

രാത്രി 6.30 മണിക്ക് പ്രമുഖ വാദ്യമേള വിദഗ്ദനായ സദനം രാജേഷ് മാരാരുടെ പ്രമാണത്തിൽ സദനം സുരേഷ്, കലാമണ്ഡലം സനൂപ്, കലാമണ്ഡലം വിനോദ്, കല്ലൂർ ശബരി, തിരുവള്ളൂര് ഗിരീഷ്, കാഞ്ഞിശ്ശേരി അരവിന്ദൻ ,ഷിജു കൈലാസ് സന്തോഷ് തുടങ്ങി മലബാറിൻ്റെ പ്രഗത്ഭരായ വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം, രാത്രി 11 മണിക്ക് വെടിക്കെട്ട്, കുളിച്ചാറാട്ട്, കൊടിയിറക്കൽ, കോലംവെട്ട് എന്നിവയോടെ സമാപിക്കും.