കാഞ്ഞിലശ്ശേരിയിൽ ശിവരാത്രി ഉത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് ശനിയാഴ്ച രാത്രി കൊടിയേറി. തന്ത്രി മേൽപ്പള്ളി മനയ്ക്കൽ ഉണ്ണിക്കൃഷ്ണൻ അടിതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു.

മാർച്ച് ഏഴിന് കാർത്തിക് മാരാരുടെ തായമ്പക അരങ്ങേറ്റം, എട്ടിന് വിഷ്ണുപ്രസാദ് കാഞ്ഞിലശ്ശേരിയുടെ തായമ്പക, ഒന്പതിന് കലാമണ്ഡലം ശിവദാസ് മാരാരുടെ തായമ്പക, 10-ന് മലക്കെഴുന്നള്ളിപ്പ്, ആലിൻകീഴ്‌മേളം, കൊട്ടാരം ബിനു മാരാരുടെ തായമ്പക.

11-ന് മഹാശിവരാത്രി ദിവസം തൃക്കുറ്റിശ്ശേരി മാരാരുടെ തായമ്പക, 12-ന് പള്ളിവേട്ട, ശ്യാമിൽ തിരുവങ്ങായൂരിന്റെ തായമ്പക എന്നിവ നടക്കും. 13-ന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.