കാരയാട് സി.പി.ഐ.എം നിര്‍മ്മിച്ച സ്‌നേഹവീട് കൈമാറി


കാരയാട്: സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സ്‌നേഹവീട് കൈമാറി. ചാലില്‍ മീത്തല്‍ ചാത്തുവിനും കുടുംബത്തിനും വേണ്ടിയാണ് വീട് നിര്‍മ്മിച്ചത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററാണ് വീട് കൈമാറിയത്. ചടങ്ങില്‍ എ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതന്‍, സി.പി.ഐ.എം ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ്, മാസ്റ്റര്‍, അഡ്വ. എല്‍.ജി. ലിജീഷ്, പി.പി. രമണി, എ.എം. കുഞ്ഞിക്കണാരന്‍, കെ.എം. അമ്മദ്, കെ.അബിനീഷ്, കാരയാട് ബാലകൃഷ്ണന്‍, സി. രാധ, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി വി.എം. ഉണ്ണി, ആനപ്പൊയില്‍ ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.