‘ഉമ്മന്‍ചാണ്ടിയുടെ ജീവിതം പൊതു പ്രവര്‍ത്തകര്‍ മാതൃകയാക്കണം’; രാജീവ് ഗാന്ധി സ്റ്റഡിസെന്റര്‍ മേപ്പയ്യൂരില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: ഉമ്മന്‍ചാണ്ടിയുടെ ജീവിതം പൊതുപ്രവര്‍ത്തകള്‍ മാതൃകയാക്കണമെന്ന് സംസ്‌ക്കാര സാഹിതി ജില്ലാ ചെയര്‍മാനും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ നിജേഷ് അരവിന്ദ് അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ പ്രയാസങ്ങള്‍ തന്റെ കൂടി പ്രയാസങ്ങളായിക്കണ്ട് പ്രശ്‌നപരിഹാരം നടത്തിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. എല്ലാവര്‍ക്കും എന്തെങ്കിലും പഠിക്കാന്‍ കഴിയുന്ന പാഠപുസ്തകമായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേപ്പയ്യൂരില്‍ രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ അശോകന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റഡി സെന്റര്‍ പ്രസിഡണ്ട് പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍ മാസ്റ്റര്‍, മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുജീബ് കോമത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീനിലയം വിജയന്‍ , ഇ.കെ മുഹമ്മദ് ബഷീര്‍, പൂക്കോട്ട് ബാബുരാജ്, യു.എന്‍ മോഹനന്‍ , സി.എം ബാബു, റിഞ്ചു രാജ് എടവന, ആന്തേരി ഗോപാലകൃഷ്ണന്‍, മോഹന്‍ദാസ് എ.ടി, പി.കെ രാഘവന്‍ , സുധാകരന്‍ പുതുക്കുളങ്ങര, വി.ടി സത്യനാഥന്‍ , ടി.പി മൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.