കീഴരിയൂരില്‍ നിയന്ത്രണം കര്‍ശനമാക്കി


കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി വര്‍ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാടിന്റെ നിര്‍ദേശപ്രകാരമാണ് യോഗം ചേര്‍ന്നത്. ബ്ലോക്കിന്റെ ചാര്‍ജുള്ള ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. പി.പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിര്‍മല അധ്യക്ഷത വഹിച്ചു.


മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.കെ.മുഹമ്മദ് അഷറഫ്, വില്ലേജ് ഓഫീസര്‍ കെ.അനില്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എ.ഉസ്സൈന്‍, ജന പ്രതിനിധികളായ ഐ.സജീവന്‍, കെ.സി.രാജന്‍, സുരേഷ് മാലത്ത്, കുറുമയില്‍ ജലജ, ഇ.എം.മനോജ്, അമല്‍ സരാഗ, വി.പി.നിഷ, പി.മോളി, തുടങ്ങിയവര്‍ സംബന്ധിച്ചു.

*പഞ്ചായത്തില്‍ കണ്‍ട്രോള്‍റൂം തുറന്ന് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും

*പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടത്തുന്ന ടെസ്റ്റിന് പുറമേ 19-ന് നടുവത്തൂര്‍ യു.പി. സ്‌കൂളില്‍ ജില്ലാ മൊബൈല്‍ യൂണിറ്റിന്റെ സഹായത്തോടെ മെഗാ കോവിഡ് ടെസ്റ്റ് ക്യാമ്പ് നടത്തും

*വാര്‍ഡ്തലത്തില്‍ ആര്‍.ആര്‍.ടി., ആശാപ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വാക്സിനേഷന്‍, ബോധവത്കരണ ക്യാമ്പുകളും നടത്തും

*തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രാഷ്ടീയപ്പാര്‍ട്ടിയംഗങ്ങളും ഇതിനുപുറമേ ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ കടയുടമകള്‍, ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി 45 വയസ്സ് കഴിഞ്ഞ എല്ലാവരെയും കോവിഡ് ടെസ്റ്റ് നടത്തുകയും വാക്സിനേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്യും,