കീഴരിയൂരിൽ ഏകദിന സംരംഭകത്വ ശില്പശാല നടത്തുന്നു; വിശദ വിവരങ്ങൾ അറിയാം


കീഴരിയൂർ: വ്യവസായ-വാണിജ്യ വകുപ്പിന്റെയും കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. മെയ് 28-ന് കീഴരിയൂര്‍ പഞ്ചായത്ത് ഹാളിലാണ് ശില്‍പശാല നടക്കുക.

സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.

പഞ്ചായത്തില്‍ പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാന്‍ താല്പര്യമുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ന്നുവരുന്ന ലോണ്‍, സബ്‌സിഡി, ലൈസന്‍സ് മേളകളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് എം.എസ്.എം.ഇ ഫെസിലിറ്റേറ്റര്‍ എന്‍.എസ്.അന്‍സി (8078904505), മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ സുധീഷ് കുമാര്‍ (97443 70989) എന്നിവരെ ബന്ധപ്പെടാം.