കീഴരിയൂരില്‍ ഓക്‌സീമീറ്ററുകള്‍ സംഭാവന ചെയ്ത് സൈബര്‍ കൂട്ടായ്മ


മേപ്പയൂര്‍: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്‌സിമീറ്റര്‍ സജ്ജമാക്കി കീഴരിയൂര്‍ സൈബര്‍ കൂട്ടായ്മ. മുഴുവന്‍ വാര്‍ഡുകളിലും പള്‍സ് ഓക്‌സിമീറ്ററുകളുടെ വിതരണം കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിര്‍മ്മല നിര്‍വഹിച്ചു.

കീഴരിയൂര്‍ സഖാക്കള്‍ സൈബര്‍ വിങ്ങിന്റെ പ്രതിനിധിയായ വിനോദ് ആതിര ഉപകരണങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എം സുനില്‍ അധ്യക്ഷനായി. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വല്ലിപടിക്കല്‍ നിഷ, വികസന സ്ഥിരംസമിതി ചെയര്‍മാന്‍ ഐ സജീവന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പി.സുബിന്‍രാജ്, ബിജു പി പ്രശാന്ത്, എംകെ നികേഷ്, സി പി സുനില്‍, ലാലു അച്ചാറമ്പത്ത്, ഐ ആര്‍ ലിന്‍സിത്ത് ലാല്‍ കെ എം അനീഷ് എന്നിവര്‍ വാര്‍ഡുകളിലെത്തി ഓക്‌സിമീറ്റര്‍ കൈമാറി.