കുറ്റ്യാടിയില്‍ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ച് കോണ്‍ഗ്രസ്


കുറ്റ്യാടി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അനുസ്മരണ യോഗവും ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി പി ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. എസ് ജെ സജീവ് കുമാര്‍, ടി സുരേഷ് ബാബു, സി കെ രാമചന്ദ്രന്‍, എന്‍ സി കുമാരന്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, കെ പി കരുണന്‍, എന്‍ കെ ദാസന്‍ എന്നിവര്‍ സംസാരിച്ചു