കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മേപ്പയ്യൂരില്‍ സി.പി.ഐ.എം പ്രതിഷേധം


മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ.എം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. മേപ്പയൂര്‍, കൊഴുക്കല്ലൂര്‍ പോസ്റ്റ് ഓഫീസുകള്‍ക്കു മുന്നിലായിരുന്നു പ്രതിഷേധം.

കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, പെട്രോള്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവ് അവസാനിപ്പിക്കുക, തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും എതിരെ നടപടി സ്വീകരിക്കുക, മോദി സര്‍ക്കാറിന്റെ ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. മേപ്പയ്യൂര്‍ പോസ്റ്റോഫിസിനു മുന്‍പില്‍ നടന്ന സമരം ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. കുഞ്ഞിരാമന്‍, എന്‍.എം. കുഞ്ഞികണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കൊഴുക്കല്ലൂര്‍ പോസ്റ്റോഫീസിന് മുന്‍പില്‍ നടന്ന സമരം കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി എന്‍.എം. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വി. സുനില്‍, കെ. ഷൈനു, വി. മോഹനന്‍, ഇ.എം. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.