കൊയിലാണ്ടിയില്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത കുതിപ്പ് – സര്‍ക്കാര്‍ ചിലവഴിച്ചത് 32 കോടി രൂപ


കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജം വഴിയും എം.എല്‍.എ ഫണ്ടിലൂടെയും കൊയിലാണ്ടിയിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത കുതിപ്പ്.

കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 5 കോടിയുടെ 2 പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തിയായി. 1.47 കോടിയുടെ വി.എച്ച്.എസ്.ഇ ബ്ലോക്ക് നിര്‍മ്മാണം ആരംഭിച്ചു. കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ – എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച 75 ലക്ഷം രൂപയില്‍ പുതിയ കെട്ടിടം പൂര്‍ത്തിയാക്കി. എല്ലാ ഗവ.ഹൈസ്‌കുള്‍, പ്ലസ്ടു ക്ലാസ് മുറികളും ഹൈ-ടെക് ആയി മാറി. അടിസ്ഥാന സൗകര്യം ഒരുക്കിയ എല്ലാ മാനേജമെന്റ് സ്‌കൂളുകളിലെയും ക്ലാസ് മുറികളും സമ്പൂര്‍ണ്ണ ഹൈടെക് ആയി.

മറ്റ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍

  • പയ്യോളി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 3 കോടിയുടെ കെട്ടിടം പ്രവൃത്തി അന്തിമ ഘട്ടത്തില്‍
  • 4 ലക്ഷം രൂപ ഹൈസ്‌കുള്‍ ലാബ് ഉപകരണങ്ങള്‍ക്ക് (എം.എല്‍.എ ഫണ്ട്)
  • 50 ലക്ഷം രൂപ ഹയര്‍ സെക്കണ്ടറി സയന്‍സ് ലാബുകളുടെ നവീകരണം പൂര്‍ത്തിയായി. വി.എച്ച്.എസ്.ഇ ക്ക് 89 ലക്ഷത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി.
  • കൊയിലാണ്ടി ഗവ.മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
  • 2 കോടിയുടെ 15 ലക്ഷത്തിന്റെ മനോഹരമായ കെട്ടിടം പണി പൂര്‍ത്തീകരിച്ചു. അനുബന്ധ ഫര്‍ണീച്ചറുകളും, ഹൈടെക് ക്ലാസ്മുറികളും ഒരുങ്ങുന്നു
  • 24 ലക്ഷത്തിന്റെ ടോയ്‌ലലറ്റ് ബ്ലോക്ക് നിര്‍മ്മാണം ആരംഭിച്ചു.
    കിഫ്ബിയില്‍ നിന്നും പുതിയ കെട്ടിടത്തിന് 3 കോടി രൂപ കൂടി അനുവദിച്ചു.
  • കീഴൂര്‍ ഗവ.യു.പി സ്‌കൂളില്‍ 1 കോടിയുടെ കെട്ടിടം പൂര്‍ത്തിയായി,
    1.12 കോടിയുടെ മറ്റൊരു കെട്ടിടത്തിന് കൂടി ഭരണാനുമതി ലഭിച്ചു. .
    പുതിയ ബസ്സിന് – 12 ലക്ഷം (എം.എല്‍.എ ഫണ്ട്)
    വന്മുഖം ഹൈസ്‌കൂള്‍, കടലൂര്‍
  • പുതിയ സ്റ്റേജ് , കവാടം ചുറ്റുമതില്‍, മേല്‍പ്പുര നിര്‍മ്മാണം- 1 കോടി,
    നബാര്‍ഡില്‍ നിന്നും 2 കോടിയുടെ മറ്റൊരു പുതിയ കെട്ടിടത്തിനും ഭരണാനുമതി.
    ഭിന്നശേഷി സൗഹൃദ ക്ലാസ് മുറി – 3.5 ലക്ഷം
    സ്‌കൂളിന് പുതിയ ബസ്സ് – 15 ലക്ഷം


മറ്റ് സ്‌കൂളുകളിലെ പ്രവൃത്തികള്‍

*കോതമംഗലം ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം- 1 കോടി
*കോരപ്പുഴ ഫിഷറീസ് .യു.പി സ്‌കൂള്‍ – 67.5 ലക്ഷം
*കൊയിലാണ്ടി ഫിഷറീസ് .യു.പി.സ്‌കൂള്‍ – 63.83 ലക്ഷം
*പയ്യോളി ഫിഷറീസ് .യു.പി സ്‌കൂള്‍ – 60.80 ലക്ഷം
*ആന്തട്ട യു.പി സ്‌കൂള്‍ – 92.80 ലക്ഷം
*കണ്ണങ്കടവ് ഫിഷറീസ് എല്‍.പി സ്‌കൂളിന് പാചകപ്പുര, ടോയ്‌ലറ്റ് ബ്ലോക്ക് -35 ലക്ഷം
*അയനിക്കാട് ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ ക്ലാസ്മുറികള്‍, സ്റ്റേജ് നിര്‍മ്മാണം-40ലക്ഷം
*തൃക്കോട്ടൂര്‍ ഗവ.എല്‍.പി സ്‌കൂള്‍ കെട്ടിടം – 34 ലക്ഷം