കൊയിലാണ്ടിയില്‍ മഴക്കാല കൃഷിനടീല്‍ ഉത്സവം സംഘടിപ്പിച്ചു



കൊയിലാണ്ടി: കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കാല കൃഷി നടീല്‍ ഉത്സവം സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ഏരിയ കമ്മിറ്റി നടത്തിയ ഫലം വലിയ ഉത്പാദന വര്‍ധനവാണ് ഉണ്ടാക്കിയത്. ഇത്തവണയും കൂടുതല്‍ കൃഷി വ്യാപനമാണ് ലക്ഷ്യമിടുന്നത്. തരിശുരഹിത കൃഷിയിടമാണ് ലക്ഷ്യംവെക്കുന്നത്.

മഴക്കാല കൃഷിയില്‍ ഇടവിള കൃഷിയും മറ്റു കാര്‍ഷിക വിളകളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൊയിലാണ്ടി ഏരിയാ തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു ചെങ്ങോട്ടു കാവില്‍ നിര്‍വഹിച്ചു. പി.വേണു മാസ്റ്റര്‍ അധ്യക്ഷനായി , ടിവി.ഗിരിജ, കെ.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.