കൊയിലാണ്ടിയെ വീണ്ടും ചുവപ്പിക്കുമോ ജമീല? മണ്ഡലം തിരിച്ചു പിടിക്കുമോ യുഡിഎഫ്, തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകം


കൊയിലാണ്ടി: വര്‍ഷങ്ങളോളം യുഡിഎഫ് ശക്തികേന്ദ്രമായിരുന്ന കൊയിലാണ്ടി മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും വിജയം ഇടതുമുന്നണിയ്ക്കായിരുന്നു. എന്നാല്‍ ശക്തമായ മത്സരത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

കൊയിലാണ്ടി നിയമസഭ തെരഞ്ഞെടുപ്പ് 2021 സ്ഥാനാര്‍ഥികള്‍

കാനത്തില്‍ ജമീല – എല്‍ഡിഎഫ്
എന്‍ സുബ്രഹ്‌മണ്യന്‍ – യുഡിഎഫ്
എന്‍ പി രാധാകൃഷ്ണന്‍ – ബിജെപി

പോളിങ് – 77.58%

കൊയിലാണ്ടി 2016

(LDF) കെ ദാസന്‍ 70593 (ഭൂരിപക്ഷം 13369)
എന്‍ സുബ്രഹ്‌മണ്യന്‍ (57224)
രജിനേഷ് ബാബു (22087)

കൊയിലാണ്ടിയില്‍ കഴിഞ്ഞ മൂന്നു തവണയും സിപിഎമ്മിനായിരുന്നു വിജയം. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തില്‍ മത്സരിച്ചു വിജയിച്ച കെ ദാസനെ മാറ്റി നിര്‍ത്തി പകരം കാനത്തില്‍ ജമീലയെ മത്സരിപ്പിച്ചുള്ള പരീക്ഷണമാണ് സിപിഎം ഇക്കുറി നടത്തുന്നത്.

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി, പയ്യോള%