കൊയിലാണ്ടി ഇനി ഫിലമെന്റ് രഹിതം; പ്രവർത്തനങ്ങൾക്ക് തുടക്കമായി


കൊയിലാണ്ടി: കേരള സർക്കാറിന്റയും ഊർജ്ജ മിഷൻ കേരളയുടെയും നേതൃത്വത്തിൽ നടക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ കൊയിലാണ്ടി മുൻസിപ്പൽ തല ഉൽഘാടനം ടൗൺഹാളിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭയിലെ അംഗൻവാടികൾക്ക് ഉള്ള എൽഇഡി ബൾമ്പുകളടെ വിതരണവും നടന്നു.

നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി വടകര ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ മഹിജ സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ നിജില പറവകൊടി, സി.പ്രജില, ഇ.കെ.അജിത്ത് എന്നിവർ സംസാരിച്ചു. കെ.എസ്.ഇ.ബി കൊയിലാണ്ടി സമ്പ് ഡിവിഷൻ അസിസ്റ്റാന്റ് എക്സ്യൂക്യൂട്ടീവ് എഞ്ചിനിയർ ഗോപാലൻ ചടങ്ങിന് നന്ദി പറഞ്ഞു.