കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ ചില സ്ഥലങ്ങളില്‍ നാളെ വൈദ്യൂതി മുടങ്ങും. രാവിലെ 7.30 മണി മുതല്‍ 11.30 വരെയാണ് വൈദ്യുതി മുടക്കം. അരയന്‍കാവ് പിസി സ്‌കൂള്‍ ഭാഗത്ത് 11.30 മുതല്‍ 12.30 വരെയും വൈദ്യുതി മുടങ്ങും. എസ്ബിഐ പരിസരം, പോലീസ് സ്റ്റേഷന്‍ പരിസരം, ഗുരുകുലം ശാരദ ഹോസ്പിറ്റല്‍ പരിസരം, ബോയ്‌സ് സ്‌കൂള്‍ പരിസരം, എന്നിവിടങ്ങളിലും വൈദ്യൂതി ഭാഗികമായി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.