ചെങ്ങോട്ടുകാവിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ‘നമുക്കും സഹായിക്കാം’ കൂട്ടായ്മ


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി നമുക്കും സഹായിക്കാം ചാരിറ്റബിൾ ട്രസ്റ്റ്. 45 പൾസ് ഓക്സിമീറ്ററുകളും 16 പിപിഇ കിറ്റുകളുമാണ് ട്രസ്റ്റ് പഞ്ചായത്തിന് കൈമാറിയത്.

ഉപകരണങ്ങൾ നമുക്കും സഹായിക്കാം ട്രസ്റ്റ് ചെയർമാൻ ഗിരീഷ്‌ കുമാറിൽനിന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഏറ്റുവാങ്ങി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർരാജ്, നമുക്കും സഹായിക്കാം ഗ്രൂപ്പ് ഭാരവാഹികളായ ബിമൽ പ്രകാശ്, ഇസ്മയിൽ, പ്രജീഷ്, ജുഗിൽ, ബിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കോവിഡ്‌-19 ന്റെ രണ്ടാം തരംഗം രൂക്ഷമായി വ്യാപിച്ചുകൊണ്ടിരുന്ന പഞ്ചായത്തായിരുന്നു ചെങ്ങോട്ടുകാവ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലകളക്ടർ പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തികളോടും, സന്നദ്ധ സംഘടനകളോടും സഹായം ആവശ്യപ്പെട്ടത്. നിരവധി പേരാണ് സഹായ സന്നദ്ധരായി മുന്നോട്ട് വന്നത്.