കൊയിലാണ്ടി പൂക്കാടില്‍ എം.ഒ.ചന്ദ്രശേഖരന്‍ അന്തരിച്ചു


കൊയിലാണ്ടി: പൂക്കാട് നിജീഷില്‍ എം.ഒ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു (ഗള്‍ഫ് മെഡിക്കല്‍സ് പൂക്കാട്). പരേതനായ സ്രാമ്പിയില്‍ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകനായിരുന്നു. പുഷ്പവല്ലിയാണ് ഭാര്യ. നിഷ, ജിഷ (പി.ആര്‍.ഒ.ഗവ താലൂക്ക് ഹോസ്പിറ്റല്‍ കൊയിലാണ്ടി), നിജീഷ് എന്നിവര്‍ മക്കളാണ്.

സഞ്ജീവ് നായര്‍, ഹരീഷ്, ഡോ പൂജ, എന്നിവര്‍ മരുമക്കളാണ്. റിട്ട.കേണല്‍ മാധവന്‍ നായര്‍, ശ്രീധരന്‍ നായര്‍, ഗോപാലന്‍ നായര്‍, ഭാസ്‌കരന്‍, പ്രേമ, ശോഭ എന്നിവര്‍ സഹോദരങ്ങളാണ്. സഞ്ചയനം ബുധനാഴ്ച നടക്കും.