കോരപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു; ശൈലജയുടെ വീടിന്റെ അടിത്തറ അപകടാവസ്ഥയിലായി, ഉടന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി പ്രതിരോധവും തീര്‍ത്തു, ചിത്രങ്ങള്‍ കാണാം


കൊയിലാണ്ടി: കോരപ്പുഴയില്‍ ജലനിരപ്പുയര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. ഇന്ന് ഉച്ചയോടെയാണ് ശക്തമായ കാറ്റിലും മഴയിലും കോരപ്പുഴയില്‍ ജലനിരപ്പുയര്‍ന്നത്. കോരപ്പുഴ പാലത്തിന്റെ സമീപത്തുള്ള ശൈലജയും കുടുംബവും താമസിക്കുന്ന വീടിന്റെ അടിത്തറയുടെ ഭാഗത്ത് തിരയടിച്ച് വീട് അപകടത്തിലായി. വാര്‍ത്ത അറിഞ്ഞയുടനേ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭിത്തി സ്ഥാപിച്ച് അപകടനില തരണം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ബി.പി.ബബിഷ്, ജോയിൻ സെക്രട്ടറി എൻ.ബിജീഷ്, കെ.കെ അഖിൽ ഷാജ്, സജീഷ്, അനൂപ് എന്നിവർ നേതൃത്വം നൽകി.

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തു പെയ്യുകയാണ്. ഇന്ന് രാത്രി ജാഗ്രതയോടെയിരിക്കണം എന്ന നിര്‍ദേശമുണ്ട്. കനത്ത കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട് ജില്ലയിലാകെ പരക്കെ നാശനഷ്ടമാണ് ഉണ്ടായത്. തെങ്ങ് വീണ് ഒരു വീട്ടമ്മ മരിച്ചു.