കൊയിലാണ്ടി റിലയൻസ് സ്ഥാപനത്തിലേക്ക് സിഐടിയു മാർച്ച് നടത്തി


കൊയിലാണ്ടി: ഇന്ത്യൻ കോർപ്പറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ പാസാക്കിയ പുത്തൻ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസത്തോളമായി ഡൽഹിയിൽ നടന്നുവരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. കോർപ്പറേറ്റ് സ്ഥാപനമായ കൊയിലാണ്ടി റിലയൻസ് ടെക്സ്ടൈൽ സ്ഥാപനമായ ട്രെന്റ് സിലേക്കാണ് സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലളികൾ മാർച്ച് നടത്തിയത്. നഗരംചുറ്റി പ്രകടനം നടത്തിയശേഷം ഓഫീസിന് മുമ്പിലെത്തിയ തൊഴിലാളികളെ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന സമരം നഗരസഭ ചെയർപേഴസൺ കെ. പി. സുധ ഉദ്ഘാടനം ചെയ്തു.

മാർച്ചിൽ സി.ഐ.ടി.യു ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ അദ്ധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി എൻ.കെ. ഭാസ്ക്കരൻ, ഏരിയാ ജോ. സെക്രട്ടറി സി. അശ്വനിദേവ്, സോമശേഖരൻ, മത്സ്യതൊഴിലാളി യൂണിയൻ സിഐടിയു ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയ വൈസ് പ്രസിഡണ്ട് ടി.കെ. ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക