കൊയിലാണ്ടി സ്‌കൂള്‍ മുറ്റത്ത് അബ്ദുള്‍ കലാമിന്റെ ശില്പം സ്ഥാപിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ അര്‍ദ്ധ കായ പ്രതിമ സ്ഥാപിച്ചു. സ്‌കൂളിലെ കലാധ്യാപകനായ കെ റജികുമാര്‍ ആണ് ശില്പം നിര്‍മ്മിച്ചത്. സര്‍വ്വീസില്‍ നിന്നു ഈ വര്‍ഷം പിരിയുന്ന പ്രധാനാധ്യാപിക പി ഉഷാകുമാരിയാണ് ശില്പം സ്‌കൂളിന് സംഭാവനയായി നല്‍കിയത്.

പി ടി എ പ്രസിഡണ്ട് അഡ്വ.പി പ്രശാന്ത് അനാച്ഛാദന കര്‍മ്മം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ മഹാന്മാരെ അറിയുക എന്ന പഠനപ്രവര്‍ത്തനമാണ് ഇതു വഴി ലക്ഷ്യം വെക്കുന്നതെന്ന് ശില്പി പറഞ്ഞു.വടകര ഡി ഇ ഒ സി കെ വാസു മുഖാതിഥി ആയിരുന്നു.

വൈസ് പ്രസിഡണ്ടുമാരായ വി സുചീന്ദ്രന്‍, എ പ്രഭാകരന്‍, പി വല്‍സല , എം ജി പ്രസന്ന, വിജയന്‍ എന്‍ കെ എന്നിവര്‍ സംസാരിച്ചു.