കൊവിഡ് വാക്‌സിനായി ഇനി ദൂരെ പോകണ്ട; മമ്മിളിക്കുളം പകല്‍ വീട്ടില്‍ വാക്‌സിനേഷന്‍ സബ് സെന്റര്‍ ആരംഭിച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത്


പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് കൂടുതല്‍ വേഗത്തില്‍ എത്തിക്കുന്നതിതിന്റെ ഭാഗമായി വാക്‌സിനേഷന്‍ സബ് സെന്റര്‍ ആരംഭിച്ചു. കല്‍പ്പത്തൂര്‍ മമ്മിളിക്കുളം പകല്‍ വീട്ടിലാണ് വാക്‌സിനേഷന്‍ സബ് സെന്റര്‍ ആരംഭിച്ചത്. ഇതോടെ ആളുകള്‍ക്ക് വാക്‌സിന്‍ എടുക്കാനായി ദുരെ പോകേണ്ട സാഹചര്യം ഒഴിവാകും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.യം കുഞ്ഞിക്കണ്ണന്‍, മെമ്പര്‍മാരായ പി.പി അബ്ദുള്‍ സലാം, ഗീത നന്ദനം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.നാരായണന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. റാസിഖ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ഷിജി സ്വാഗതം പറഞ്ഞു.