കോരപ്പുഴപ്പാലത്തിനടുത്ത് തീവണ്ടിയിൽനിന്ന് വീണ് മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി; ആളെ തിരിച്ചറിയാനായിട്ടില്ല


ചേമഞ്ചേരി: കോരപ്പുഴ പാലത്തിനടുത്ത് റെയിൽവെ ട്രാക്കിൽ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് 7.30 മണിയോടെയായിരുന്നു സംഭവം.

കണ്ണൂർ – യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് ഇയാൾ തെറിച്ച് വീണത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാൾക്ക് 60 വയസ്സ് പ്രായം തോന്നിക്കും. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും.